കെ കരുണാകരന്‍ സര്‍ക്കാരിന്റെ ഭരണകാലത്തെ പൊലീസ് ഭീകരതയുടെ ഓര്‍മകള്‍ ഇപ്പോഴും മാഞ്ഞിട്ടില്ല പാലക്കാട് പുതുപ്പള്ളിത്തെരുവുകാര്‍ക്ക്. പുതുപ്പള്ളിത്തെരുവില്‍ നടന്ന പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത് 11 വയസ്സുകാരിയായ സിറാജുന്നിസയായിരുന്നു. ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച യാത്രകളുടെ തുടക്കത്തിലായിരുന്നു ഈ സംഭവം.1991 ഡിസംബര്‍ 15ന് വൈകീട്ടായിരുന്നു പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ പൊലീസ് വെടിവയ്പ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 11 വയസുകാരി സിറാജുന്നിസ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച സംഘപരിവാര്‍ ഭീകരതയ്ക്ക് ഒപ്പമായിരുന്നു അന്നത്തെ കെ കരുണാകരന്‍ സര്‍ക്കാരിന്റെ പൊലീസ്. ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച യാത്രയുടെ ഭാഗമായായിരുന്നു പുതുപ്പള്ളി തെരുവിലെ വെടിവയ്പ്.Read Also: കോണ്‍ഗ്രസിലെ സൈബര്‍ യുദ്ധം ശക്തമാകുന്നു; സതീശനെതിരെ ആഞ്ഞടിച്ച് ഷാഫി- രാഹുല്‍ സൈബര്‍ ഹാൻഡിലുകള്‍വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയവുമായെത്തിയ സംഘപരിവാര്‍ നാട്ടിലാകെ കലാപം വിതച്ചു. മുഖ്യമന്ത്രി കെ കരുണാകരന്റെ പൊലീസിന്റെ പിന്തുണയോടെയായിരുന്നു കലാപം. പൊലീസ് വെടിവയ്പ്പില്‍ കുരുന്നു ജീവന്‍ പൊലിഞ്ഞിട്ടും യു ഡി എഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.The post കെ കരുണാകരന് ഭരണകാലത്തെ പൊലീസ് ഭീകരതയുടെ രക്തസാക്ഷി; ഇന്ന് സിറാജുന്നിസ ഓർമദിനം appeared first on Kairali News | Kairali News Live.