‘നാനോ ബനാന’ ട്രെൻഡിൽ മുങ്ങി സോഷ്യൽ മീഡിയ; എങ്ങനെ സിംപിളായി 3D ചിത്രങ്ങൾ നിർമിക്കാം?

Wait 5 sec.

ചാറ്റ് ജി പി ടിയുടെ ഗിബ്ലി ഇമേജ് ട്രെൻഡിന് ശേഷം സോഷ്യൽ മീഡിയയിൽ വൈറലായി നാനോ ബനാന ചിത്രങ്ങൾ. ദിവസങ്ങളായി നിരവധി പ്രൊഫൈലുകളാണ് തങ്ങളുടെ നാനോ ബനാന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും മുതൽ വളർത്തുമൃഗങ്ങൾ വരെയുള്ളവരുടെ ചിത്രങ്ങളും ഇന്‍റർനെറ്റിൽ അങ്ങോളമിങ്ങോളം ഓടുന്നുണ്ട്.കൃത്രിമബുദ്ധിയെ പ്രയോജനപ്പെടുത്തി 3D പ്രതിമകൾ രൂപകൽപ്പന ചെയ്യാനും ദൃശ്യവൽക്കരിക്കാനും സഹായിക്കുന്ന, ഗൂഗിൾ ജെമിനിയുടെ ഒരു എ ഐ മോഡലാണ് നാനോ ബനാന. നാനോ ബനാന ഈ എഐ ഇമേജ് എഡിറ്റിംഗ് ടൂൾ കഴിഞ്ഞ മാസമാണ് ഗൂഗിൾ ജെമിനി ആപ്പിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയത്. ഇതിലൂടെ കളിപ്പാട്ടങ്ങൾ പോലുള്ള റിയലിസ്റ്റിക് മിനിയേച്ചറുകൾ എളുപ്പത്തിൽ നിർമിക്കാം.ALSO READ; ഇറങ്ങും മുമ്പ് പി 3 ലൈറ്റ് 5 ജിയുടെ വില പ്രഖ്യാപിച്ച് റിയൽമി; കുറഞ്ഞ ബഡ്ജറ്റിൽ കിടിലൻ ഫോൺ നോക്കുന്നവർക്ക് അവസരംജെമിനി 2.5 ഫ്ലാഷ് ഇമേജ് എന്ന ടൂൾ ഉപയോഗിച്ചാണ് ഈ എഐ മോഡൽ പ്രവർത്തിക്കുന്നത്. കൃത്യമായ പ്രോംപ്റ്റുകളിലൂടെ, നമ്മൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള മിനിയേച്ചറുകൾ സൃഷ്ടിക്കാൻ കഴിയും. പുറത്തിറക്കി അല്പസമയത്തിനകം നാനോ ബനാന വൈറലായി. പുതിയ ടൂൾ അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ 10 ദശലക്ഷം ഡൗൺലോഡുകൾ കടന്നതായി ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വാർഡ് എക്‌സ് പോസ്റ്റിൽ പറഞ്ഞു.പരമ്പരാഗത 3D മോഡലിംഗിന് സാങ്കേതിക വൈദഗ്ദ്ധ്യം, ചെലവേറിയ സോഫ്റ്റ്‌വെയർ എന്നിവക്കൊപ്പം മണിക്കൂറുകൾ ചെലവാക്കേണ്ടി വരുന്ന സ്ഥാനത്താണ് മിനിറ്റുകൾ കൊണ്ട് എഐ യഥാർത്ഥ 3D ഡിസൈനുകൾ സൃഷ്ടിക്കുന്നത്. യഥാർഥ പ്രതിമകളെ പോലെയോ കളിപ്പാട്ടങ്ങളെ പോലെയോ തോന്നിക്കുന്ന ചിത്രങ്ങൾ സെലിബ്രിറ്റികളടക്കം പങ്കുവക്കുന്നുണ്ട്.നാനോ ബനാന ചിത്രങ്ങൾ എങ്ങനെ സിംപിളായി ജനറേറ്റ് ചെയ്യാം?Google AI സ്റ്റുഡിയോ (aistudio.google.com) സന്ദർശിക്കുക‘try nano banana’ എന്ന ടേബിൾ ക്ലിക്ക് ചെയ്യുകനിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ഒപ്പം ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് ടൈപ്പ് ചെയ്യുക (വിശദമായ പ്രോംപ്റ്റുകൾ ഇന്‍റർനെറ്റിൽ ലഭ്യമാണ്.തുടർന്ന് എന്‍റർ കൊടുത്ത് ഡിസൈൻ ജെനറേറ്റ് ചെയ്യാംThe post ‘നാനോ ബനാന’ ട്രെൻഡിൽ മുങ്ങി സോഷ്യൽ മീഡിയ; എങ്ങനെ സിംപിളായി 3D ചിത്രങ്ങൾ നിർമിക്കാം? appeared first on Kairali News | Kairali News Live.