തീവ്രവലതുപക്ഷ പ്രവർത്തകനും ഡൊണാൾഡ് ട്രംപിന്‍റെ കടുത്ത അനുയായിയുമായ ചാർലി കിർക്കിന്‍റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് അമേരിക്ക. ബുധനാഴ്ച യൂട്ടാ വാലി സർവകലാശാലയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് അഞ്ജാതന്‍റെ വെടിയേറ്റ് 31 കാരൻ‍ കൊല്ലപ്പെട്ടത്. സംഭവത്തിൽ എഫ് ബി ഐ അന്വേഷണം ഊർജിതമാക്കി. കിർക്ക് സംസാരിച്ച സ്ഥലത്തിന് തൊട്ട് മുന്നിലായുള്ള കെട്ടിടത്തിന് മുകളിൽ പതിയിരുന്നാണ് അക്രമി വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ശക്തിയേറിയ സ്നെപ്പർ റൈഫിൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒറ്റ ഷോട്ടിൽ ചാർലിയെ വധിച്ച അക്രമി ബഹളത്തിനിടയിൽ റൂഫ് ടോപ്പിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാൾ ഉപയോഗിച്ചതെന്ന് കരുതുന്ന റൈഫിൾ അടുത്തുള്ള കാട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ALSO READ; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി കുല്‍ മാന്‍ ഗീസിംഗ് ചുമതലയേല്‍ക്കുമെന്ന് സൂചനസോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഭവത്തിന്‍റെ വീഡിയോയിൽ, കറുത്ത വസ്ത്രങ്ങൾ ധരിച്ച ഒരു രൂപം കെട്ടിടത്തിന്‍റെ മുകളിൽ നീങ്ങുന്നത് കാണാം. ഇയാളാണ് വെടിവെച്ചതെന്നാണ് കരുതുന്നത്. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് ഏകദേശം 90-180 മീറ്റർ അകലെയുള്ള ഒരു ക്യാമ്പസ് കെട്ടിടമായ ലോസി സെന്ററിന്‍റെ റൂഫിലാണ് ഇയാൾ ഒളിച്ചിരുന്നത്. പരിപാടിയിൽ പ്രസംഗിക്കാൻ തുടങ്ങി ഏകദേശം 20 മിനിറ്റിനു ശേഷമാണ് കിർക്കിന് വെടിയേൽക്കുന്നത്. അദ്ദേഹം അമേരിക്കയിലെ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങളെയും കൂട്ട വെടിവയ്പ്പിനെയും കുറിച്ച് സംസാരിക്കാൻ തുടങ്ങിയ സമയത്താണ് വെടിയേറ്റതെന്നും ശ്രദ്ധേയമാണ്. കൊലയാളിയെ കണ്ടെത്താൻ എഫ് ബി ഐ അടക്കമുള്ള ഏജൻസികൾ പ‍ഴുതടച്ച അന്വേഷണമാണ് നടത്തുന്നത്..NEW FOOTAGE: Reports say the #CharlieKirk shooter was spotted on the roof of Utah Valley University’s Losee Center moments after the shot.How was he not arrested instantly?Where was security?The questions are louder than the silence.#TruthExposed #Accountability pic.twitter.com/0wWlBjEiAk— C Martyn (@charlesBBM12) September 11, 2025 The post ചാർലി കിർക്ക് വധം: കൊലപാതകി റൂഫ് ടോപ്പിൽ പതിയിരുന്ന സ്നൈപ്പർ? അന്വേഷണം ഊർജിതമാക്കി എഫ് ബി ഐ appeared first on Kairali News | Kairali News Live.