തിരുവനന്തപുരത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ ധർണ്ണ നടത്തി കാനറാ ബാങ്ക് ജീവനക്കാർ

Wait 5 sec.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ ധർണ്ണ നടത്തി കാനറാ ബാങ്ക് ജീവനക്കാർ. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, സുതാര്യമായ സ്ഥലംമാറ്റനയം നടപ്പിലാക്കുക, ഭിന്നശേഷിക്കാരായ ജീവനക്കാരോടുള്ള ക്രൂരത അവസാനിപ്പിക്കുക, വർക്ക്മെൻ ജീവനക്കാർക്ക് ടാർജറ്റുകൾ നൽകുന്ന നിയമവിരുദ്ധ നടപടി നിർത്തലാക്കുക, ജീവനക്കാരെ മാനസിക സമ്മർദ്ദത്തിൽ ആക്കുന്ന നടപടികൾ അവസാനിപ്പിക്കുക, എം പാനൽഡ് ജീവനക്കാരെയും താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാർ പ്രതിഷേധം നടത്തിയത്. കാനറാ ബാങ്ക്‌ സ്റ്റാഫ്‌ യൂണിയൻ (ബെഫി) നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് കാനറാ ബാങ്ക് സർക്കിൾ ഓഫീസിനു മുന്നിലാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.ALSO READ; നഗരവികസനത്തിലും കേരള മാതൃകയൊരുങ്ങുന്നു; കേരള അര്‍ബന്‍ കോണ്‍ക്ലേവ് സെപ്റ്റംബര്‍ 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംധർണ്ണ സിഐടിയു ജില്ലാ പ്രസിഡൻ്റ് ആർ രാമു ഉദ്ഘാടനം ചെയ്തു. കാനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. ഹരികുമാർ സമരത്തിന് ആധാരമായ കാരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എസ് ബി എസ് പ്രശാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി അനിൽകുമാർ, ജില്ലാ സെക്രട്ടറി എൻ എൻ നിഷാന്ത് എന്നിവർ അഭിവാദ്യം ചെയ്തു. കെ ജി സുനിൽകുമാർ സ്വാഗതമാശംസിച്ചു. സുമോദ് എം എസ് നന്ദി പറഞ്ഞു.The post തിരുവനന്തപുരത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ ധർണ്ണ നടത്തി കാനറാ ബാങ്ക് ജീവനക്കാർ appeared first on Kairali News | Kairali News Live.