കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; മഴക്കെടുതിയില്‍ ഉത്തരാഖണ്ഡിനും പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Wait 5 sec.

കേരളത്തോട് കടുത്ത അവഗണ തുടര്‍ന്ന് കേന്ദ്രം. മഴക്കെടുതിയില്‍ ഉത്തരാഖണ്ഡിനും പ്രത്യേക ധനസഹായം പ്രഖ്യാപിച്ചിരിക്കുയാണ് പ്രധാനമന്ത്രി. 1200 കോടി രൂപയുടെ പ്രത്യേക പ്രളയ ബാധിത ഫണ്ടാണ് പ്രഖ്യാപിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഹിമാചലിനും പഞ്ചാബിനും 3100 കോടിയുടെ അടിയന്തര പ്രളയബാധിത ധന സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേരളത്തെ പൂര്‍ണമായും തഴഞ്ഞാണ് മൂന്നു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക ധന സഹായം കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത സ്ഥലം മോദി നേരിട്ടെത്തി സന്ദര്‍ശിച്ചിട്ടും സംസ്ഥാനം ആവശ്യപ്പെട്ട ധന സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത് വരെയും തയ്യാറായിട്ടില്ല. എസ്ടിആര്‍എഫ് തുക വിനിയോഗത്തിലെ സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കേരളത്തിനുള്ള സഹായം തടഞ്ഞു വെച്ചിരിക്കുന്നത്.Also read – സംരംഭങ്ങളുടെ സുസ്ഥിര വളർച്ചയ്ക്കും പുരോഗതിക്കും ക്രിയാത്മക നിർദേശങ്ങളുമായി കുടുംബശ്രീ- എൻ.ആർ.എൽ.എം ദേശീയ ശിൽപശാലപഞ്ചാബിന് 1600 കോടിയുടെ അടിയന്തര സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചത്.. പഞ്ചാബിന് ഇതിനകം ലഭിച്ചിട്ടുള്ള 12,000 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക സഹായ പ്രഖ്യാപനമുണ്ടായത്. ഹിമാചല്‍ പ്രദേശിന് 1500 കോടിയുടെ അടിയന്തര ധന സഹായവും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയുമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.The post കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; മഴക്കെടുതിയില്‍ ഉത്തരാഖണ്ഡിനും പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി appeared first on Kairali News | Kairali News Live.