ബഹ്റൈന്‍ പ്രതിഭ കബഡി ടൂര്‍ണമെന്റ് നാളെ

Wait 5 sec.

മനാമ: ബഹ്റൈന്‍ പ്രതിഭ സല്‍മാബാദ് മേഖല നടത്തിവരുന്ന ‘വര്‍ണ്ണോത്സവം 2025’ എന്ന കലാ, കായിക സംസ്‌കാരികോത്സവത്തിന്റെ ഭാഗമായ കബഡി ടൂര്‍ണമെന്റ് സീസണ്‍ 1 നാളെ ബഹ്റൈന്‍ അല്‍ അഹ്ലി സിഞ്ച് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടൂര്‍ണമെന്റില്‍ ബഹ്റൈനിലെ അറിയപ്പെടുന്ന കബഡി ടീമുകള്‍ പങ്കെടുക്കും.സല്‍മാബാദ് മേഖലാ സെക്രട്ടറി ഗിരീഷ് മോഹന്‍, ബഹ്റൈന്‍ കബഡി അസോസിയേഷന്‍ അംഗമായ രത്‌നാകരന്‍, പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവും ‘വര്‍ണ്ണോത്സവം 2025’ ചെയര്‍പേഴ്‌സനുമായ രാജേഷ് ആറ്റടപ്പ, കെകെ മോഹനന്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു.മേഖല ജോയിന്റ് സെക്രട്ടറി അഖിലേഷ്, മേഖല അസിസ്റ്റന്റ് മെമ്പര്‍ഷിപ്പ് സെക്രട്ടറി ഷല്‍ജിത്ത്, മേഖലാ കമ്മിറ്റി അംഗം ജയരാജ് എന്നിവരും സന്നിഹിതരായിരുന്നു. ജോഷി ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കബഡി ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.ബഹ്റൈനിലെ മുഴുവന്‍ കായിക പ്രേമികളെയും സിഞ്ച് അല്‍ അഹ്ലി ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.  The post ബഹ്റൈന്‍ പ്രതിഭ കബഡി ടൂര്‍ണമെന്റ് നാളെ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.