ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് ഔദ്യോഗിക സമാപനം. ഹരിതചട്ടം പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ഓണാഘോഷവും സമാപന ഘോഷയാത്രയും നടന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിന്നാരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് മന്ത്രിമാരായ എം ബി രാജേഷും പി എ മുഹമ്മദ് റിയാസും മേയര്‍ ആര്യാ രാജേന്ദ്രനും. ഏത് ആഘോഷം നടന്നാലും ഇരുട്ടി വെളുക്കും മുമ്പ് നഗരം മണിക്കൂറുകള്‍ കൊണ്ട് വൃത്തിയാക്കുക എന്നത് തിരുവനന്തപുരം കോര്‍പറേഷന്‍ സൃഷ്ടിച്ച മികച്ച മാതൃകയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഇത് ആദ്യമായിട്ടല്ല ശുചീകരണത്തില്‍ പുതിയ മാതൃക സൃഷ്ടിക്കുന്നത്. ഇതിനു മുമ്പും കേരളീയം നടന്നപ്പോഴും ആറ്റുകാല്‍ പൊങ്കാലയുടെ സമയത്തും കോര്‍പറേഷന്‍ ഈ മികച്ച മാതൃക കാണിച്ചതാണ്. കേരളത്തിന്റെ എല്ലാ മേഖലയിലുമുള്ള മാറ്റത്തിന്റെ മാതൃകയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു വഴി പുതു അവബോധം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റിനു സാധിച്ചു. ഇത്തവണ ഹരിത ഓണമാണ് ആഘോഷിച്ചതെന്നും മന്ത്രി പറഞ്ഞു.Also read – തലസ്ഥാനത്തെ സാംസ്കാരിക ഘോഷയാത്ര: ക്ഷീര വികസന, ഫിഷറീസ് വകുപ്പുകളുടെ ഫ്ലോട്ടുകള്‍ക്ക് പുരസ്കാരംതിരുവനന്തപുരം കോര്‍പറേഷന്‍ ആറ്റുകാല്‍ പൊങ്കാലയുടെ സമയത്തും കലോത്സവ സമയത്തും ഇതേ നിലപാട് സ്വീകരിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞു.മികച്ച മാതൃക സൃഷ്ടിക്കാന്‍ സഹായിച്ച തൊഴിലാളികളെയും കോര്‍പറേഷന്‍ ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിവാദ്യം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.ഈ മാതൃക തന്നെ എല്ലാ കാര്യങ്ങളിലും പിന്തുടരാനാണ് കോര്‍പറേഷന്‍ തീരുമാനിച്ചതെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും പ്രതികരിച്ചു. ഇന്ന് രാത്രിയോടെ പൊതു റോഡുകളും സമാപന സമ്മേളനം നടന്നയിടങ്ങളും ശുചീകരിക്കും. ഓണാഘോഷവുമായി ബന്ധപ്പെട്ട് പരിപാടികള്‍ നടന്ന വേദികള്‍ നാളെ രാവിലെയോടെ ശുചീകരിക്കുമെന്നും മേയര്‍ പറഞ്ഞു.The post ഓണം വാരാഘോഷങ്ങൾക്ക് കൊടിയിറങ്ങി; മാസ് ക്ലീനിങ്ങില് പങ്കെടുത്ത് മന്ത്രിമാരും മേയറും appeared first on Kairali News | Kairali News Live.