കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. ഇരുമ്പയിര് കയറ്റുമതി കേസിലാണ് കാര്‍വാര്‍ എം എല്‍ എയെ ഇഡി അറസ്റ്റ് ചെയ്തത്. നേരത്തെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സതീഷ് കൃഷ്ണ സെയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 13ന് സതീഷ് സെയിലിലിന്റെ വിവിധ സ്ഥാനനങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.Also read – നേപ്പാൾ ജെൻ സി പ്രക്ഷോഭം: ബിഹാറിലെ അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത; നിരീക്ഷണം ശക്തമാക്കി എസ് എസ് ബിഅനധികൃതമായി ഖനനം ചെയ്ത ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതില്‍ 2010ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനധികൃതമായി കടത്തിയ നാല് ഖനന കമ്പനികളില്‍ ഒന്ന് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ളതാണ്.updating…The post ഇരുമ്പയിര് കടത്തുകേസ്; കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്ത് ഇഡി appeared first on Kairali News | Kairali News Live.