ഏഷ്യാ കപ്പില്‍ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ഗംഭീരജയം. ഗ്രൂപ്പ് ബിയില്‍ എതിരാളികളായ ഹോങ്കോങിനെ അക്ഷരാര്‍ഥത്തില്‍ ചുരുട്ടിക്കൂട്ടുകയായിരുന്നു അഫ്ഗാന്‍ പട. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എടുത്തു. ഹോങ്കോങിന്റെ മറുപടി ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സില്‍ ഒതുങ്ങി. 94 റണ്‍സിനാണ് അഫ്ഗാന്‍റെ ജയം.സെദിഖുള്ള അടല്‍, അസ്മതുള്ള ഒമാര്‍സായ് എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് അഫ്ഗാന് നിര്‍ണായകമായത്. സെദിഖുള്ള 73 റണ്‍സും ഒമര്‍സായ് 53 റണ്‍സുമെടുത്തു. 21 ബോളിലാണ് ഒമര്‍സായിയുടെ ഇന്നിങ്സ്. മുഹമ്മദ് നബി 33 റണ്‍സെടുത്തു. സ്കോര്‍ 26 ആയപ്പോഴേക്കും അഫ്ഗാന്റെ രണ്ട് വിക്കറ്റുകള്‍ വീണത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. എന്നാല്‍ സെദിഖുള്ളയും നബിയും ചേര്‍ന്ന് കരകയറ്റി. Read Also: പി സി ബി മേധാവിക്ക് കൈകൊടുത്ത സൂര്യകുമാറിന് നേരെ സൈബര്‍ ആക്രമണംഹോങ്കോങിന്റെ ആയുഷ് ശുക്ല, കിഞ്ചിത് ഷാ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അതീഖ് ഇഖ്ബാല്‍, ഇഹ്സാന്‍ ഖാന്‍ എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു. 39 റണ്‍സ് എടുത്ത ബാബര്‍ ഹയാത് ആണ് ഹോങ്കോങിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ മുര്‍തസയാണ് പിന്നീട് രണ്ടക്കം (16) കടന്നത്.The post ഹോങ്കോങിനെ ചുരുട്ടിക്കൂട്ടി; ഏഷ്യാ കപ്പില് അഫ്ഗാന് ആദ്യ ജയം appeared first on Kairali News | Kairali News Live.