ഹോട്ടലിലെ പൂളിലേക്ക് കുട്ടികളെ തള്ളിയിട്ടു; പ്രവാസിക്ക് ജയില്‍ ശിക്ഷ

Wait 5 sec.

മനാമ: ഹോട്ടലിലെ പൂളിലേക്ക് കുട്ടികളെ തള്ളിയിട്ട അമേരിക്കന്‍ പ്രവാസിക്ക് തടവ് ശിക്ഷ. തമാശയായാണ് ഇയാള്‍ കുട്ടികളെ പൂളിലേക്ക് തള്ളിയിട്ടത്. എന്നാല്‍ കുട്ടികളില്‍ ഒരാള്‍ മുങ്ങിത്താണതോടെ കേസാവുകയായിരുന്നു.കുട്ടികളെ അപകടത്തിലാക്കിയതിന് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ലോവര്‍ ക്രിമിനല്‍ കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചു. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇയാള്‍ വാരാന്ത്യം ആഘോഷിക്കാനാണ് ബഹ്‌റൈനില്‍ എത്തിയത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും. The post ഹോട്ടലിലെ പൂളിലേക്ക് കുട്ടികളെ തള്ളിയിട്ടു; പ്രവാസിക്ക് ജയില്‍ ശിക്ഷ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.