എടക്കര: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരകളാക്കുകയും സമ്പത്ത് കവരുകയും ചെയ്ത കേസില്‍ മേലാറ്റൂര്‍ സ്വദേശി പോത്തുകല്‍ പോലീസിന്റെ പിടിയിലായി. മേലാറ്റൂര്‍ എടപ്പറ്റ തൊടുക്കുഴി കുന്നുമ്മല്‍ മുഹമ്മദ് റിയാസ് (42) ആണ് അറസ്റ്റിലായത്.സെപ്തംബര്‍ രണ്ടിന് പോത്തുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.എന്‍. സുകുമാരനും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. വിധവകളും നിരാലംബരുമായ സ്ത്രീകളെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കുകയും പണവും ആഭരണങ്ങളും കവര്‍ന്ന ശേഷം മുങ്ങുകയുമാണ് ഇയാളുടെ രീതി. സ്ത്രീകളെ പറ്റിച്ച് നേടുന്ന പണം കൊണ്ട് ആഢംബര ജീവിതം നയിക്കുകയാണ് മുഹമ്മദ് റിയാസ് ചെയ്തിരുന്നത്. വയനാട് പനമരത്തുള്ള ഭാര്യയുടെ കൂടെ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് പോത്തുകല്‍ സ്ക്വാഡ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ സമാന തട്ടിപ്പില്‍ ഇയാള്‍ക്കെതിരെ നിലവില്‍ കേസുകളുണ്ട്.മലപ്പുറം പോലീസ് മേധാവി ആര്‍. വിശവനാഥിന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലാണ് പ്രതിക്കായി അന്വേഷണം നടത്തിയത്. എസ്ഐ മനോജ്, സീനിയര്‍ സിപിഒമാരായ അബ്ദുള്‍ നാസര്‍, ശ്രികാന്ത് എടക്കര, സാബിര്‍ അലി, സക്കീര്‍ ഹുസൈന്‍, സിപിഒമാരായ ഷാഫി മരുത, ഷൈനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.കെ ടി ജലീലിന്റെ ഭാര്യക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് ഡി സി സി ജനറൽ സെക്രട്ടറി സിദ്ധിഖ് പന്താവൂർ