നേപ്പാൾ ജെൻ സി പ്രക്ഷോഭം: ബിഹാറിലെ അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത; നിരീക്ഷണം ശക്തമാക്കി എസ് എസ് ബി

Wait 5 sec.

ജെൻ സി പ്രക്ഷോഭം അതിർത്തി പ്രദേശങ്ങളിലേക്കും ബാധിച്ചതോടെ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലെ ജില്ലകളിൽ അതീവ ജാഗ്രത. അരാരിയ, കിഷൻഗഞ്ച്, കിഴക്കൻ ചമ്പാരൻ എന്നിവയുൾപ്പെടെയുള്ള അതിർത്തി ജില്ലകളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ അതിർത്തി കാക്കുന്ന കേന്ദ്ര സേനയായ സശസ്ത്ര സീമ ബൽ (എസ്എസ്ബി) മുൻകരുതൽ നടപടിയായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.കിഷൻഗഞ്ച് ജില്ലയിലെ ദിഗൽബാങ്ക്, കഡോഗാവ്, തെധാഗച്ച്, ഗാൽഗാലിയ, ഖനിയാബാദ്, കാഞ്ചൻബാരി, ഫത്താപൂർ, പെക്‌ടോള എന്നീ പ്രദേശങ്ങളിൽ പ്രതിഷേധക്കാർ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ പരമാവധി ജാഗ്രത പാലിക്കാൻ സേനക്ക് നിർദേശമുണ്ട്. നേപ്പാളിൽ നിന്ന് വരുന്ന ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ കർശനമായി പരിശോധിക്കും.ALSO READ; നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ പത്‌നിയെ ജീവനോടെ ചുട്ടുകൊന്ന് പ്രതിഷേധക്കാര്‍ട്രക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. സാധനങ്ങൾ കൊണ്ടുപോകുന്ന നിരവധി ട്രക്കുകൾ ഇത് മൂലം അതിർത്തിയിൽ കാത്തുകിടക്കുകയാണെന്ന് ജോഗ്ബാനി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ പറയുന്നു. നേപ്പാൾ അതിർത്തിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.പ്രക്ഷോഭം അക്രമാസക്തമാവുകയും നേപ്പാൾ പ്രസിഡന്‍റ്, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അടക്കമുള്ളവർ രാജിവെക്കുകയും ചെയ്തതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.The post നേപ്പാൾ ജെൻ സി പ്രക്ഷോഭം: ബിഹാറിലെ അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത; നിരീക്ഷണം ശക്തമാക്കി എസ് എസ് ബി appeared first on Kairali News | Kairali News Live.