മലപ്പുറം കൊണ്ടോട്ടി നഗരസഭയിലേക്ക് റീത്ത് വണ്ടി സമരം നടത്തി എല്‍ഡിഎഫ്

Wait 5 sec.

മലപ്പുറം കൊണ്ടോട്ടി നഗരസഭയിലേക്ക് റീത്ത് വണ്ടി സമരം നടത്തി എല്‍ഡിഎഫ്. നഗരസഭയുടെ ഭീമമായ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടും വർഷങ്ങളായി തുറന്നു കൊടുക്കാത്ത സ്ഥാപനങ്ങളിലേക്കായിരുന്നു പ്രതിഷേധം. കൊണ്ടോട്ടി മുന്‍സിപ്പല്‍ എല്‍ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.Also read – തലസ്ഥാനത്തെ സാംസ്‌കാരിക ഘോഷയാത്ര: ക്ഷീര വികസന, ഫിഷറീസ് വകുപ്പുകളുടെ ഫ്ലോട്ടുകള്‍ക്ക് പുരസ്‌കാരംസിപിഐഎം ഏരിയ സെക്രട്ടറി വിപി മോഹന്‍ദാസ് റീത്ത് വണ്ടി ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ കെ സമദ് സമരം ഉദ്ഘാടനം ചെയ്തു 1.47 കോടി രൂപ മുടക്കിയാണ് ബസ്റ്റാന്‍ഡ് പുനരുദ്ധാരണം നടത്തിയത്. വനിതാവിശ്രമം കേന്ദ്രം ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. മുസ്ലിയാരങ്ങാടി നഗരാരോഗ്യ കേന്ദ്രം, തുറക്കല്‍ ചെമ്മലപ്പറമ്പ് പകല്‍വീട്, വനിതാ ഹോസ്റ്റല്‍, ബഡ്‌സ് സ്‌കൂള്‍ എന്നീ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഒന്നരക്കോടി രൂപയോളം ചിലവഴിച്ചിട്ടുണ്ട്. പക്ഷെ, നാട്ടുകാര്‍ക്ക് പ്രയോജനമില്ല. പലതും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയ അവസ്ഥയാണ്. ഭരണ സമിതിയുടെ ഈ സമീപനത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.The post മലപ്പുറം കൊണ്ടോട്ടി നഗരസഭയിലേക്ക് റീത്ത് വണ്ടി സമരം നടത്തി എല്‍ഡിഎഫ് appeared first on Kairali News | Kairali News Live.