ആപ്പിള്‍ വാച്ച് സീരീസ് 11 പുറത്തിറക്കി. 5ജി ടെക്നോളജിയുള്ള ആദ്യ ആപ്പിള്‍ വാച്ചാണിത്. പത്താം സീരീസിനെ അപേക്ഷിച്ച് രണ്ടിരട്ടി പോറല്‍ പ്രതിരോധ ശേഷി കൂടുതലാണ് ഈ വാച്ചിനെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. കമ്പനിയുടെ ഏറ്റവും കനം കുറഞ്ഞ വാച്ചാണിത്.പുതിയ ഹെല്‍ത്ത് ഫീച്ചറും ഇതിനുണ്ട്. സമയാസമയങ്ങളില്‍ രക്തസമ്മര്‍ദം സംബന്ധിച്ച് സിഗ്നലുകള്‍ വാച്ച് നല്‍കും. രക്തസമ്മര്‍ദത്തിന്റെ എല്ലാ അവസരങ്ങളിലും സൂചന നല്‍കില്ലെങ്കിലും ആദ്യ വര്‍ഷം അജ്ഞാതമായ രക്തസമ്മര്‍ദം സംബന്ധിച്ച് പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് അറിയിപ്പ് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, അമേരിക്കയില്‍ ഇതിന് എഫ് ഡി എയുടെ അനുമതി വേണം.Read Also: പുതിയ ദിനം, പുതിയ പണി: വാട്സാപ്പിലെ സ്ക്രോൾ ഫ്രീസിൽ കുടുങ്ങി ഉപയോക്താക്കൾ; സമൂഹമാധ്യമങ്ങളിൽ സക്കർബർഗിന് വിമർശനംഉറക്ക ദൈര്‍ഘ്യം അളക്കുന്ന സ്ലീപ് സ്കോറും ഇതിലുണ്ടാകും. എത്ര തവണ എഴുന്നേല്‍ക്കുന്നു, എത്ര സമയം ഉറങ്ങുന്നു, ഓരോ ഉറക്ക ഘട്ടത്തിലും എത്ര സമയം ഉറങ്ങുന്നു എന്നെല്ലാം അറിയാനാകും. ഇതിനൊപ്പം എയര്‍പോഡ്സ് പ്രോ 3-യും പുറത്തിറക്കി.The post 5ജിയുമായി ആദ്യ ആപ്പിള് വാച്ച്; സീരീസ് 11 പുറത്തിറക്കി appeared first on Kairali News | Kairali News Live.