മനാമ: സഹോദര രാഷ്ട്രമായ ഖത്തറിനെതിരേ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ശക്തമായി അപലപിച്ച് ബഹ്റൈൻ. ആക്രമണം ഖത്തറിന്റെ ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്ന് ബഹ്റൈന്‍ കുറ്റപ്പെടുത്തി.രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് ഖത്തര്‍ സ്വീകരിച്ച എല്ലാ നടപടികളിലും ബഹ്റൈൻ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രാദേശിക സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് സംയമനം പാലിക്കാനും സംഘർഷം അവസാനിപ്പിക്കാനും രാജ്യം ആവശ്യപ്പെട്ടു.The post ഖത്തറിലെ ഇസ്രായേല് ആക്രമണം; ശക്തമായി അപലപിച്ച് ബഹ്റൈൻ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.