കേരള അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ തുടക്കം

Wait 5 sec.

കൊച്ചിയില്‍ നടക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ തുടക്കമാകും. വൈകിട്ട് മൂന്നിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ എം അനില്‍കുമാറും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. കേരളത്തിന്റെ നഗരവികസന യാത്ര, പുതിയ ആശയങ്ങള്‍, നവീന സാങ്കേതിക വിദ്യകള്‍, സുസ്ഥിര മാതൃകകള്‍, നഗര സൗകര്യങ്ങളിലെ പുരോഗതി എന്നിവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയായി പ്രദര്‍ശനം മാറും. ഈ മാസം 11 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ നഗരവികസനവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നൂതനാശയങ്ങളും വിജയിച്ച മാതൃകകളും അവതരിപ്പിക്കും.Read Also: ‘ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് ആസ്വാദ്യകരമായ ഓണാഘോഷം സമ്മാനിച്ചു’; ടൂറിസം ക്ലബ്ബിന് അഭിനന്ദനുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിനായുള്ള കേരളത്തിന്റെ ആദ്യത്തെ അര്‍ബന്‍ കോണ്‍ക്ലേവ് ആണ് ഈ മാസം 12, 13 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്നത്.The post കേരള അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ തുടക്കം appeared first on Kairali News | Kairali News Live.