രാജ്യ വ്യാപക എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങളുണ്ടെന്നും കോടതി പറഞ്ഞു. ബിഹാര്‍ എസ്ഐആറിലുള്ള വാദത്തിനിടെയാണ് കോടതിയുടെ ചോദ്യം.ബിഹാറില്‍ നടപ്പിലാക്കുന്ന എസ്ഐആര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം നടത്തുന്നതായി അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ചോദ്യം. ഏതെങ്കിലും സംസ്ഥാനം ഹര്‍ജിയുമായി എത്തിയാല്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.Also Read :‘വഖഫ് ബോർഡുകളെ റാഞ്ചിയെടുക്കാനാണ് കേന്ദ്രം ശ്രമിച്ചത്’; ഉത്തരവിൽ ഭാഗിക ആശ്വാസമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപിഅതേസമയം ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആര്‍ വരുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചു. രാജ്യവ്യാപക എസ്.ഐ.ആറിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി നിർദ്ദേശം സംസ്ഥാന സിഇഒമാർക്ക് നൽകി. സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.സംസ്ഥാനത്ത് എസ് ഐ ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കൂടാതെ മാധ്യമങ്ങൾക്കും പ്രക്രിയയുടെ വിശദാംശങ്ങൾ നൽകും. വോട്ടര്‍ പട്ടിക സംബന്ധിച്ച് പരാതികള്‍ ഫയല്‍ ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. The post സംസ്ഥാനങ്ങള്ക്ക് പരാതിയുണ്ടെങ്കില് കേള്ക്കും, രാജ്യവ്യാപക എസ്ഐആര് എങ്ങനെ തടയാനാകും? സുപ്രീം കോടതി appeared first on Kairali News | Kairali News Live.