വിവാദമായ വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് ഫയൽ ചെയ്ത കേസുകളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ന്യൂനപക്ഷങ്ങൾക്കും മതേതര ശക്തികൾക്കും ആശ്വാസം പകരുന്നതാണെന്ന് ഐ.എൻ.എൽ.വഖഫ് നിയമപരിഷ്കാരം പരമോന്നത നീതിപീഠം ഭാഗികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. പ്രത്യക്ഷത്തിൽ തന്നെ മത-ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കുന്നതും ഭരണഘടന വിഭാവന ചെയ്യുന്ന തുല്യതയ്ക്ക് കടകവിരുദ്ധവുമായ ഭാഗങ്ങളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. അഞ്ച് വർഷം ഇസ്ലാമിക ജീവിതം നയിച്ചവർക്കേ വഖഫ് ചെയ്യാൻ അനുമതിയുള്ളുവെന്ന ഏറെ വിമർശിക്കപ്പെട്ട വ്യവസ്ഥ സ്റ്റേ ചെയ്യപ്പെട്ടതിൽ പെടും. തർക്കങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവേളയിൽ ഭൂമി വഖഫ് അല്ലാതാവുമെന്ന ഏറ്റവും വിവാദമായ സെക്ഷൻ 3 -സി സ്റ്റേ ചെയ്തത് ഹർജിക്കാർക്ക് വലിയ ആശ്വാസം പകരുന്നുണ്ട്. ഇതോടെ പരാജയപ്പെടുന്നത് ഏതെങ്കിലും കോണിൽ നിന്ന് തർക്കമുയർത്തി വഖഫുകൾ പിടിച്ചെടുക്കാനുള്ള ഹിന്ദുത്വ കുതന്ത്രമാണ്. അതുപോലെ വഖഫ് ബോർഡുകളിലും ദേശീയ വഖഫ് കൗൺസിലിലും മുസ്ലിമേതര വിഭാഗങ്ങളെ കുത്തിനിറച്ച് വഖഫ് സ്വത്തിന്റെ നിയന്ത്രണം അട്ടിമറിക്കാനുള്ള വ്യവസ്ഥയും കോടതി തിരുത്തിയിട്ടുണ്ട്. ALSO READ : വഖഫ് നിയമ ഭേദഗതി സ്റ്റേ: സുപ്രീംകോടതി വിധി ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ച വലിയ പ്രതീക്ഷ: പി കെ കുഞ്ഞാലിക്കുട്ടിവഖഫ് ബോർഡുകളിൽ പരമാവധി മൂന്നു പേരും ദേശീയ കൗൺസിലിൽ നാലും മാത്രമേ അമുസ്ലിം അംഗങ്ങളെ പാടുള്ളുവെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ചുരുങ്ങിയത് രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടാവണമെന്ന് സർക്കാർ വെച്ച വ്യവസ്ഥ അനുസരിച്ച് അംഗങ്ങൾ മുഴുവനും മുസ്ലിമേതര വിഭാഗങ്ങളാവുന്ന സാധ്യതയുണ്ട്, അത്തരം നീക്കങ്ങൾ പരാജയപ്പെടുത്തുന്നതാണ് ഇടക്കാല ഉത്തരവ്. വഖഫ് നിയമ ഭേദഗതി പൂർണ്ണമായി റദ്ദ് ചെയ്യണമെന്ന മതേതര പക്ഷത്തിന്റെ ആവശ്യത്തിനുമേൽ അന്തിമ വിധി വരാൻ വർഷങ്ങൾ എടുത്തേക്കുമെന്നിരിക്കെ, ന്യൂനപക്ഷങ്ങളെ പ്രയാസപ്പെടുത്തുന്ന പല്ലും നഖവും എടുത്തുമാറ്റാൻ കോടതി കാണിച്ച നീതിപൂർവകമായ നീക്കം സ്വാഗതാർഹമാണെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.The post വഖഫ് ഭേദഗതി: ഇടക്കാല ഉത്തരവ് ആശ്വാസകരം; ഐ എൻ എൽ appeared first on Kairali News | Kairali News Live.