കോട്ടയത്ത് ഹരിത കർമ്മസേനാ അംഗങ്ങളെ കയ്യേറ്റം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഹരിതസേന പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയ കടമയുടെ വ്യാപാര സ്ഥാപനം പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടി. കഴിഞ്ഞ ദിവസമാണ് സ്ത്രീകളെ തെറിവിളിച്ച് കയ്യേറ്റം ചെയ്യാനുള്ള നീക്കം ഉണ്ടായത്.കോട്ടയം എസ്.എച്ച് മൗണ്ടിൽ വ്യാപാര സ്ഥാപനം നടത്തുന്ന നിസാറാണ് ഹരിതസേന പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയത്. ഇതിൽ പ്രതിഷേധിച്ച് ആയിരുന്നു കടയുടമയുടെ വ്യാപാര സ്ഥാപനത്തിലേക്ക് ഹരിത കർമ്മ സേന പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്.ALSO READ: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഇളക്കിയ സംഭവം; പണി പൂര്‍ത്തിയാക്കിയാലുടന്‍ തിരികെ എത്തിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശംശക്തമായ പ്രതിഷേധത്തിനൊടുവിൽ കട താൽക്കാലികമായി അടയ്ക്കുകയായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കടയുടമയ്ക്ക് എതിരെ പോലീസ് കേസെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.സംഭവത്തിൽ ഹരിത കർമ്മസേനാഗംങ്ങളുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ALSO READ: ലൈംഗീകാരോപണത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിഷേധിക്കാതെ മാങ്കൂട്ടത്തിൽ; ഓഡിയോ സന്ദേശം താങ്കളുടേതാണോ എന്ന ചോദ്യത്തിന് മറുപടിയില്ലThe post കോട്ടയത്ത് ഹരിതകർമ സേനാംഗങ്ങളെ കയ്യേറ്റം ശ്രമിച്ച സംഭവം; പ്രതിഷേധം ശക്തം, മോശമായി പെരുമാറിയയാളുടെ കട പൂട്ടിച്ചു appeared first on Kairali News | Kairali News Live.