വാക്കുതര്‍ക്കം; വിവാഹം കഴിഞ്ഞ് ഇരുപതാം നാള്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തി യുവാവ്

Wait 5 sec.

കൊല്‍ക്കത്തയില്‍ രൂക്ഷമായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവിനെ കൊലപ്പെടുത്തി യുവാവ്. 75കാരനായ സാമിക് കിഷോര്‍ ഗുപ്തയെയാണ് 30കാരനായ സഞ്ജിത് ദാസ് കൊലപ്പെടുത്തിയത്. സഞ്ജിതിന്റെയും സൗമ്യയുടെയും വിവാഹം കഴിഞ്ഞത് 20 ദിവസം മുമ്പാണ്. കഴിഞ്ഞ ദിവസമാണ് ഭാര്യാപിതാവ് സാമിക് കിഷോര്‍ ഗുപ്തയോട് മകളും ഭര്‍ത്താവ് സഞ്ജിത്തും ചേര്‍ന്ന് രൂക്ഷമായ വാക്കു തര്‍ക്കമുണ്ടാക്കിയത്. തുടര്‍ന്ന് വാക്കു തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഗുപ്തയെ യുവാവ് കട്ടിലില്‍ നിന്ന് വലിച്ചിറക്കുകയും കോണിപ്പടിയിലൂടെ താഴേക്ക് പിടിച്ച് തള്ളിയിടുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ ഗുപ്ത സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.Also read – മ്യൂൾ അക്കൗണ്ടിൽ ഫൂളാകല്ലേ! ബാങ്ക് അ‌ക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കരുതിയിരിക്കണമെന്ന് കേരള പൊലീസ്കൃത്യം നടത്തിയതിനു ശേഷം യുവാവും ഭാര്യയും വീട്ടില്‍ നിന്നും കടന്നുകളഞ്ഞിരുന്നു. അയല്‍വാസിയാണ് നിലത്തുവീണുകിടക്കുന്ന ഗുപ്തയുടെ മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഗുപ്തയുടെ മകന്‍ സുജോയ് എന്നയാളെ മറ്റൊരു മുറിയില്‍ നിന്നും അബോധാവസ്ഥയിലും കണ്ടെത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാക്കുതര്‍ക്കത്തിലേക്ക് നയിച്ച കാര്യമെന്താണെന്നതില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പ്രതികളെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.The post വാക്കുതര്‍ക്കം; വിവാഹം കഴിഞ്ഞ് ഇരുപതാം നാള്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തി യുവാവ് appeared first on Kairali News | Kairali News Live.