ഏഷ്യാ കപ്പ് ലീഗ് മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് തയ്യാറാകാഞ്ഞതിൽ അതൃപ്തി അറിയിച്ച് പാകിസ്ഥാൻ ടീം. വിഷയത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ ടീം പരാതി നൽകുകയും ചെയ്തു. ഏ‍ഴ് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ ഇന്നലെത്തെ മത്സരത്തിൽ തകർത്തത്.128 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15.5 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സിക്സിലൂടെ വിജയറൺ കുറിച്ച ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവും, നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ശിവം ദുബെയും പാകിസ്ഥാൻ ക്രിക്കറ്റ് കളിക്കാരുടെ അടുത്തേക്ക് പോകാതെ മൈതാനത്ത് നിന്ന് മടങ്ങുകയായിരുന്നു.Also Read: 75-ാമത് പൂജാ ക്രിക്കറ്റ് ടൂർണമെന്റിന് നാളെ തുടക്കമാകും: ആവേശമാകാൻ സയ്യിദ് കിർമാനിയുംമത്സരത്തിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യൻ ടീമിന്റെ പ്രവൃത്തി അനാരോഗ്യകരമായി പ്രവണതയാണെന്ന് പറഞ്ഞു.പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപനമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഹസ്തദാനം നൽകാതിരിക്കാൻ കാരണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിശദീകരിച്ചു.ത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ‘ഓപ്പറേഷൻ സിന്ദൂരിൽ’ പങ്കെടുത്ത ഇന്ത്യൻ സായുധ സേനയ്ക്ക് ഈ വിജയം സമർപ്പിക്കുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.The post മത്സരത്തിന് ശേഷം കൈകൊടുത്തില്ല: ഇന്ത്യക്കെതിരെ പരാതിയുമായി പാകിസ്ഥാൻ ടീം appeared first on Kairali News | Kairali News Live.