അക്രമത്തിന് പിന്നിൽ ഹണിട്രാപ്പോ ഭാര്യയോടുള്ള സംശയമോ ? ഇരയായത് കൂടുതൽ പേർ ? പത്തനംതിട്ടയിലെ കേസിൽ വിശദമായ അന്വേഷണത്തിന് പൊലീസ്

Wait 5 sec.

പത്തനംതിട്ട ചരൽക്കുന്നിൽ യുവാക്കളെ വീട്ടിൽ വിളിച്ചു വരുത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. ഡിജിറ്റൽ തെളിവുകൾ അടക്കം ശേഖരിച്ചു തുടങ്ങി. കേസിൽ പ്രതികളായ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യും.ഈ മാസം ഒന്നിനും, അഞ്ചിനുമാണ് ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കൾക്ക് ക്രൂരമായ പീഡനം ഏൽക്കുന്നത്. രണ്ട് പേരെയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലയർ പിന്നുകൾ അടിച്ചു. അക്രമത്തിൻ്റെ ദൃശ്യങ്ങൾ പകർത്തി യുവാക്കളെ ഭീക്ഷണിപ്പെടുത്തി.ALSO READ: വയനാട് ആത്മഹത്യകൾ: കെപിസിസിയിൽ ന്യായീകരണം, പരമാവധി സഹായം ചെയ്തുവെന്നും നേതാക്കൾപത്തനംതിട്ട ചരൽക്കുന്നിൽ താമസിക്കുന്ന ജയേഷ് – രശ്മി ദമ്പതികളാണ് അക്രമം നടത്തിയത്. രണ്ട് യുവാക്കൾക്കും രശ്മിയുമായി ഉണ്ടായിരുന്ന രഹസ്യ ബന്ധത്തെ തുടർന്നാണ് പ്രശ്നങ്ങൾ. ജയേഷ് രശ്മിയെക്കൊണ്ട് നിർബന്ധിപ്പിച്ച് രണ്ട് യുവാക്കളെയും വീട്ടിൽ എത്തിച്ചു. തുടർന്ന് ഇരുവരും ചേർന്ന് യുവാക്കളെ മർദിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ രശ്മിയുടെ മൊബൈൽ ഫോണിൽ നിന്നും അക്രമത്തിൻ്റെ ദൃശ്യങ്ങൾ ലഭിച്ചു.കേസ് ആറന്മുള്ള പോലീസിൽ നിന്നും കോയ്പ്രം പൊലീസ് ഏറ്റെടുത്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. അക്രമത്തിന് പിന്നിൽ ഹണിട്രാപ്പ് ആണോ, ഭാര്യയോടുള്ള സംശയമാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.. അതേസമയം സംഭവത്തിൽ കൂടുതൽ പേർ ഇരകളായിട്ടുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്.The post അക്രമത്തിന് പിന്നിൽ ഹണിട്രാപ്പോ ഭാര്യയോടുള്ള സംശയമോ ? ഇരയായത് കൂടുതൽ പേർ ? പത്തനംതിട്ടയിലെ കേസിൽ വിശദമായ അന്വേഷണത്തിന് പൊലീസ് appeared first on Kairali News | Kairali News Live.