അല്‍മഖര്‍ മഹബ്ബ കോണ്‍ഫറന്‍സ് സമാപിച്ചു

Wait 5 sec.

തളിപ്പറമ്പ് | അല്‍ മഖര്‍ മഹബ്ബ കോണ്‍ഫറന്‍സ് സമാപിച്ചു. നാടുകാണി ദാറുല്‍ അമാന്‍ അല്‍ മഖര്‍ കാമ്പസില്‍ മൗലിദ് ജല്‍സ, പ്രകീര്‍ത്തന സദസ്സ്, മദ്ഹുര്‍റസൂല്‍ പ്രഭാഷണം തുടങ്ങി വിവിധ പരിപാടികളോടെ നടന്ന സംഗമത്തില്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണത്തിന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കി.സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര, പട്ടുവം കെ പി അബൂബക്കര്‍ മൗലവി, എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍ കാമിലി പെരുമുഖം, പി പി അബ്ദുല്‍ ഹകീം സഅദി, മുട്ടില്‍ മുഹമ്മദ് കുഞ്ഞി ബാഖവി, പി കെ അലിക്കുഞ്ഞി ദാരിമി, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, എം കെ ഹാമിദ് മാസ്റ്റര്‍ ചൊവ്വ, കെ അബ്ദുര്‍റശീദ് മാസ്റ്റര്‍ നരിക്കോട്, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, പി ശംസുദ്ധീന്‍ സഖാഫി കൂനം, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, പി കെ ഉമര്‍ മൗലവി, എം വി നാസര്‍ ഹാജി കുപ്പം, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, ഡോ. മുഹമ്മദ് സ്വാലിഹ് ബുഖാരി മഞ്ചേരി, അബ്ദുല്ല അമാനി കെല്ലൂര്‍, മന്‍സൂര്‍ അന്‍സ്വാരി, ശുകൂര്‍ അമാനി ഉളിക്കല്‍, ഇബ്റാഹീം അമാനി ചുഴലി, അബ്ദുസ്സലാം അമാനി ചിപ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.