ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം കെ മുനീർ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മുസ്ലിം ലീഗ് നേതാവായ എം കെ മുനീർ എംഎല്‍എ ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ വേണുവുമായി ഫോണിൽ ഇന്ന് സംസാരിച്ചിരുന്നതായും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാർജ് ആകട്ടെ എന്നും മന്ത്രി ആശംസിച്ചു.ALSO READ; മലയോര ജനതയെ ചേര്‍ത്തുപിടിച്ചു പിണറായി സര്‍ക്കാര്‍; അരയാഞ്ഞിലിമണ്ണിലും കുരുമ്പന്‍മൂഴിലും പുതിയ പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ഒ ആര്‍ കേളുഇന്ന് രാവിലെയാണ് എം കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പൊട്ടാസ്യത്തിൻ്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെ ഇന്ന് രാവിലെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹം സ്റ്റേബിൾ ആണ്. NEWS SUMMARY: Health Minister Veena George has announced that the health condition of MLA MK Muneer, who was admitted to the hospital following a heart attack, is improving.The post എം കെ മുനീർ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.