കേരള സംസ്ഥാന വനം വികസന കോര്‍പ്പറേഷന് അഭിമാന നേട്ടം. രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പരിസ്ഥിതി സൗഹൃദ ബിസിനസ് നടത്തിയതിനുള്ള രണ്ട് ദേശീയ അവാര്‍ഡുകള്‍ കോര്‍പ്പറേഷന് ലഭിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്‍റെ ‘മോസ്റ്റ് യൂസ്ഫുള്‍ പ്രോജക്ട്’, ‘എക്സ്സലന്‍റ് എന്‍വയര്‍മെന്‍റ് പ്രോജക്ട്’ എന്നീ അവാര്‍ഡുകളാണ് വനം വികസന കോര്‍പ്പറേഷന് ലഭിച്ചത്. ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് എന്ന കാറ്റഗറിയില്‍ ഉള്‍പ്പെട്ടതാണ് ഈ രണ്ട് അവാര്‍ഡുകളും. ഇന്ത്യയിലാകമാനം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ആന്‍റ് ടി, പെപ്സികോ, ഗോദറേജ്, ടാറ്റാ, ആര്‍ബിഐ, ആദിത്യ ബിര്‍ള, സീമെന്‍സ്, കൊറമണ്ഡല്‍ തുടങ്ങിയ 44 കമ്പനികളുമായി മത്സരിച്ചാണ് കോര്‍പറേഷന്‍ ഈ നേട്ടം കൈവരിച്ചത്. ALSO READ; കൊച്ചി വാട്ടര്‍മെട്രോ മാതൃകയാക്കാൻ മുംബൈ മഹാനഗരവും; കെഎംആര്‍എല്‍ ഡിപിആര്‍ പഠനം ആരംഭിച്ചുകെ എഫ് ഡി സി അക്കൗണ്ട്സ് മാനേജര്‍ ആശ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ഇന്നലെ പൂനയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്തു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ അതിജീവിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കി ഇത്തരത്തിലുള്ള ഒരു നേട്ടം കൈവരിക്കാനായതില്‍ വനം വികസന കോര്‍പറേഷനിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തൊഴിലാളികളെയും വനം മന്ത്രി എ കെ ശശീന്ദ്രന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.The post കേരളത്തിന് അഭിമാന നേട്ടം; ബയോഡൈവേഴ്സിറ്റി മാനേജ്മെൻ്റിൽ രണ്ട് ദേശീയ അവാര്ഡുകള് കരസ്ഥമാക്കി വനം വികസന കോര്പ്പറേഷൻ appeared first on Kairali News | Kairali News Live.