മനാമ: വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ അറബ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ബഹ്റൈന് മൂന്നാം സ്ഥാനം. ലോക സാമ്പത്തിക ഫോറത്തിന്റെ ടൂറിസം സുരക്ഷാ സൂചികയില്‍ 7 ല്‍ 6 പോയിന്റ് നേടിയാണ് ബഹ്റൈന്‍ ഈ നേട്ടം കരസ്ഥമാക്കിയത്.6.12 പോയിന്റ് നേടി യുഎഇയും 6.7 പോയിന്റ് നേടി ഖത്തറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. പരിഷ്കരിച്ച നിയമങ്ങള്‍, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ, ചരിത്രപരവും സാംസ്കാരികവുമായ സ്വത്വം തുടങ്ങിയവയാണ് ബഹ്റൈന്റെ പ്രധാന ആകര്‍ഷണങ്ങള്‍.പ്രധാന കായിക മത്സരങ്ങളും കോണ്‍സേര്‍ട്ടുകള്‍ സംഘടിപ്പിച്ചതും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സഹായിച്ചു. സൗദി അറേബ്യ നാലാം സ്ഥാനത്തും, ഈജിപ്ത് അഞ്ചാം സ്ഥാനത്തും, ഒമാനും, ജോര്‍ദാനും ആറും ഏഴും സ്ഥാനങ്ങളിലും ഇടം പിടിച്ചു.മൊറോക്കോ എട്ടാം സ്ഥാനത്തും, ടുണീഷ്യ ഒമ്പതാം സ്ഥാനത്തും, കുവൈത്ത് പത്താം സ്ഥാനത്തും, അള്‍ജീരിയ പതിനൊന്നാം സ്ഥാനത്തും ലെബനന്‍ പന്ത്രണ്ടാം സ്ഥാനത്തും എത്തി. The post വിനോദസഞ്ചാരികള്ക്ക് ഏറ്റവും സുരക്ഷിതമായ അറബ് രാജ്യം; ബഹ്റൈന് മൂന്നാമത് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.