ചാര്‍ലി കിര്‍ക്ക് വധം: അക്രമിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് എഫ്ബിഐ

Wait 5 sec.

തീവ്രവലതുപക്ഷ പ്രവര്‍ത്തകനും ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായിയുമായ ചാര്‍ലി കിര്‍ക്കിന്റെ മരണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് എഫ്ബിഐ. തൊപ്പിയും സണ്‍ഗ്ലാസും കറുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിച്ച് വെടിവെപ്പിന് ശേഷം ഓടിരക്ഷപ്പെടുന്ന യുവാവിന്റെ വിഡിയോയാണ് എഫ്ബിഐ പുറത്തുവിട്ടിരിക്കുന്നത്.പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് എഫ്ബിഐ അറിയിച്ചിരിക്കുന്നത്. അക്രമിയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 1000000 യുഎസ് ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.Also read – നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം; പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇന്ത്യന്‍ വനിതക്ക് ദാരുണാന്ത്യംബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് അഞ്ജാതന്റെ വെടിയേറ്റ് 31 കാരന്‍ കൊല്ലപ്പെട്ടത്. സമീപത്തു നിന്നുള്ളതാണ് ഇപ്പോള്‍ പുറത്തുവിട്ട വിഡിയോ. കെട്ടിടത്തിന്റെ റൂഫിലൂടെ പ്രതി ചാടി രക്ഷപ്പെടുന്ന വിഡിയോ ആണ് പുറത്തുവിട്ടത്.പ്രതിയുടേതെന്ന് കരുതുന്ന ഷൂ അടയാളവും കൈയടയാളവും വിദഗ്ദര്‍ ശേഖരിച്ചതായും വിവരമുണ്ട്. കിര്‍ക്കിനെ വെടിവയ്ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന തോക്ക് കണ്ടെടുത്തതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.The post ചാര്‍ലി കിര്‍ക്ക് വധം: അക്രമിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് എഫ്ബിഐ appeared first on Kairali News | Kairali News Live.