എൻ എം വിജയന്‍റെ മരണം: ‘കെപിസിസി നേതൃത്വം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല’; നേതാക്കൾ വഞ്ചിച്ചതായി കുടുംബം

Wait 5 sec.

വയനാട്ടിൽ മുൻ ഡി സി സി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ പി സി സി നേതൃത്വം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് വിജയന്‍റെ മരുമകൾ പത്മജ. കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപെട്ടതായും പത്മജ പറഞ്ഞു. രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത്. ഇത് വീട്ടാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിച്ചതായി പറഞ്ഞ അവർ ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം വാക്ക് പാലിച്ചില്ലെന്ന പരാതിയുമായി മുമ്പും കുടുംബം രംഗത്തെത്തിയിരുന്നു. പ്രശ്ന പരിഹാരത്തിനായി കെപിസിസി ചുമതലപ്പെടുത്തിയ ടി സിദ്ധിഖ് വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ലെന്നും അന്ന് കുടുംബം ആരോപിച്ചിരുന്നു.ALSO READ; ‘മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പങ്കെടുക്കാം, സഭയില്‍ വരുന്നത് രാഹുലിന്റെ അവകാശം’: അടൂര്‍ പ്രകാശ്updating…The post എൻ എം വിജയന്‍റെ മരണം: ‘കെപിസിസി നേതൃത്വം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല’; നേതാക്കൾ വഞ്ചിച്ചതായി കുടുംബം appeared first on Kairali News | Kairali News Live.