കാണ്ട്ലയില്‍ നിന്ന് പറന്നുയരുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ മുന്‍വീല്‍ ഇളകി തെറിച്ചുവീണു. ഒഴിവായത് വന്‍ അപകടം. കാണ്ട്ലയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയിരുന്ന സ്പൈസ്ജെറ്റ് Q400 വിമാനത്തിന്റെ പുറംചക്രമാണ് പറന്നുയരുന്നതിനിടെ നിലത്തേക്ക് തെറിച്ചുവീണത്. Also read – സിക്കിമില്‍ അതിശക്തമായ മണ്ണിടിച്ചിലിലും മഴയിലും മൂന്ന് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേരെ കാണാതായിഅതേസമയം 75പേരുമായി പുറപ്പെട്ട വിമാനം സുരക്ഷിതമായി മുംബൈയില്‍ ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നു അധികൃതര്‍ അറിയിച്ചു. കാണ്ട്ലയിലെ റണ്‍വേ 23 ല്‍ നിന്ന് പറന്നുയരുമ്പോള്‍ വിമാനത്തില്‍ നിന്ന് കറുത്ത നിറമുള്ള ഒരു വലിയ വസ്തു വീഴുന്നത് കണ്‍ട്രോളററുടെ ശ്രദ്ധയിലാണ്പ്പെട്ടത്. തുടര്‍ന്ന് പൈലറ്റിനെ വിവരം അറിയിക്കുകയും മുംബൈയില്‍ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യുകയുമായിരുന്നു.The post ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഇളകി തെറിച്ചു; ഒഴിവായത് വന് ദുരന്തം appeared first on Kairali News | Kairali News Live.