ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി പതിമൂന്നുകാരി കൊച്ചിയിലേക്ക് യാത്ര തിരിച്ചത് വന്ദേ ഭാരതിൽ. അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വന്ദേഭാരതില്‍ എറണാകുളത്തെത്തിക്കുന്നത്. കൊച്ചി ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഏഴുമണിയോടെ ആശുപത്രിയിലെത്തിക്കും.കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഇന്ന് രാത്രി തന്നെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. മന്ത്രി മുഹമ്മദ് റിയാസ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എല്ലാ സഹായങ്ങളും മന്ത്രി ഉറപ്പ് നൽകി. കുട്ടിയുടെ യാത്രക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.ALSO READ: തീവ്ര വോട്ടർപട്ടിക പരിഷ്കരണം: കേരളത്തിൽ നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മൂന്ന് വർഷമായി ചികിത്സയിലായിരുന്നു പതിമൂന്നുകാരി. ഒരു നാടിൻറെയാകെ പിന്തുണയിലാണ് പതിമൂന്നുകാരിയ്ക്ക് ഹൃദയം മാറ്റിവെക്കുന്നത്. അനുയോജ്യമായ ഡോണറെ കിട്ടിയപ്പോൾ വൈകുന്നേരം 7 മണിക്കുള്ളിൽ ലിസി ഹോസ്പിറ്റലിലെത്താൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് കുടുംബം വന്ദേഭാരത് ട്രെയിനിൽ പോകാൻ തീരുമാനിക്കുന്നത്. അതേ ട്രെയിനിൽ കൊല്ലത്ത് നിന്നും തൃശൂരിലേക്ക് പോകുന്ന മുഹമ്മദ് റിയാസ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കുട്ടിയെ കുറിച്ച് അറിയുന്നത്. ഉടനെ തന്നെ ആ കുടുംബത്തെ കാണുകയും ചികിത്സാവിവരങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു.The post വന്ദേഭാരതിൽ ജീവൻ രക്ഷാദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി പതിമൂന്നുകാരി കൊല്ലത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചത് വന്ദേ ഭാരതിൽ appeared first on Kairali News | Kairali News Live.