2025-ലെ സമ്മർ സീസണിൽ സൗദി അറേബ്യയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചത് 32 ദശലക്ഷം പേർ

Wait 5 sec.

റിയാദ്: “സൗദി സമ്മർ” പ്രോഗ്രാമിന്റെ ഫലങ്ങൾ ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചു, 32 ദശലക്ഷത്തിലധികം ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾ രാജ്യത്തുടനീളമുള്ള സഞ്ചാര സ്ഥലങ്ങൾ സന്ദർശിച്ചു, 2024 ലെ വേനൽക്കാലത്തെ അപേക്ഷിച്ച് 26 ശതമാനം വർധനവ് ആണ് ഇത് കാണിക്കുന്നത്.വിനോദസഞ്ചാര ചെലവുകളും വലിയ വളർച്ച ഉണ്ടായി. ആഭ്യന്തര, അന്തർദേശീയ സന്ദർശകരുടെ മൊത്തം ചെലവ് 53.2 ബില്യൺ റിയാലാണ്,  15 ശതമാനം വർദ്ധനവാണിത് കാണിക്കുന്നത്.തെക്കൻ അസീർ മേഖലയിൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവിൽ അസാധാരണമായ വളർച്ചയുണ്ടായി, കഴിഞ്ഞ വേനൽക്കാലത്തേക്കാൾ 49 ശതമാനം വർധനവ് ഈ വേനൽക്കാലം  രേഖപ്പെടുത്തി. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി മേഖല വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദി ടൂറിസം ശ്രമങ്ങളെ ഈ വിജയം പ്രതിഫലിപ്പിക്കുന്നു.വർഷം മുഴുവനും സന്ദർശകരെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ സൗദി അറേബ്യ തുടരുകയാണ്, കൂടുതൽ ആഗോള പരിപാടികളും നൂതന ടൂറിസം ഓഫറുകളും വാഗ്ദാനം ചെയ്യുന്ന സൗദി വിന്റർ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.The post 2025-ലെ സമ്മർ സീസണിൽ സൗദി അറേബ്യയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചത് 32 ദശലക്ഷം പേർ appeared first on Arabian Malayali.