കൊച്ചി | കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി ഈഴവ സമുദായാംഗത്തെ നിയമിക്കാമെന്ന് ഹൈക്കോടതി. കെ എസ് അനുരാഗിൻ്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കി.കഴകം നിയമനം പാരമ്പര്യ അവകാശമാണെന്ന തന്ത്രി കുടുംബത്തിന്റെ വാദം ഹൈക്കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ സിവില്‍ കോടതിയില്‍ വാദം ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. അനുരാഗിന്റെ നിയമനം നിയമപരമാണെന്ന ദേവസ്വത്തിന്റെ നിലപാട് ശരിവെച്ചാണ് ഹൈക്കോടതിയുടെ നടപടി.