കാഠ്മണ്ഡു | ജെൻ സീ പ്രക്ഷോഭത്തിൽ ആടിയുലഞ്ഞ നേപ്പാളിൽ പാർലിമെൻ്റ് പിരിച്ചുവിട്ടു. പുതിയ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാർക്കി ചുമതലയേൽക്കും. രാത്രി 8.30ന് സത്യപ്രതിജ്ഞ നടന്നേക്കും. സംഘർഷം രൂക്ഷമായതോടെ പ്രധാനമന്ത്രി കെ പി ശർമ ഒലിക്കും പ്രസിഡന്റ് രാംചന്ദ്ര പൗഡേലും ഉൾപ്പെടെ രാജിവെക്കുകയും സൈന്യം ഭരണമേറ്റെടുക്കുകയും ചെയ്തിരുന്നു.നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധിയിലായതോടെയാണ് ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തത്. കർഫ്യൂ ഉൾപ്പെടെ പ്രഖ്യാപിച്ചാണ് സൈന്യം സംഘർഷം ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയത്. സമൂഹമാധ്യമ നിരോധനത്തിന് പിന്നാലെയാണ് നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇതേത്തുടർന്ന് തലസ്ഥാനമായ കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ‘നേപ്പാളിൽ ഇന്ത്യക്കാരുൾപ്പെടെ കുടുങ്ങിയിട്ടുണ്ട്. ഇതുവരെ 50 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടതെന്നാണ് വിവരം.