മലപ്പുറം | സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിന്റെ നാമധേയത്തിൽ മലപ്പുറം യൂണിറ്റ് ഏർപ്പെടുത്തിയ മാധ്യമ അവാർഡ് വിതരണവും അനുസ്മരണവും നാളെ രാവിലെ 10 ന് മലപ്പുറം വാദിസലാം ഓഡിറ്റോറിയത്തിൽ നടക്കും.മാധ്യമ മേഖലയിലെ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയ മൂന്ന് തലങ്ങളിലുള്ളവർക്കാണ് അവാർഡ്. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അവാർഡ് ദാനം നിർവ്വഹിക്കും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ധീൻ ഹാജി സംഗമം ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി അദ്ധ്യക്ഷത വഹിക്കും.കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ വിശിഷ്ടാതിഥിയാകും. സിറാജ് ജനറൽ മാനേജർ ടി കെ അബ്ദുൽ ഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തും. സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ മുസ്തഫ പി എറയ്ക്കൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും.മലപ്പുറം പ്രസ്ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാർ, സെക്രട്ടറി വിപി നിസാർ, വടശ്ശേരി ഹസ്സൻ മുസ്ലിയാർ, കെ പി ജമാൽ കരുളായി, വിപിഎം സ്വാലിഹ് സംസാരിക്കും.