ക്യാബേജ് ആരോഗ്യത്തിന് ഉത്തമമായ ഒരു പച്ചക്കറിയാണ്. പച്ചയ്ക്കും, കറിവെച്ചുമൊക്കെ കഴിക്കാവുന്ന ഒരു ഇല വിഭാഗത്തിൽ പെടുന്ന പച്ചക്കറിയാണ്. ക്യാബേജ് ജ്യൂസ് വയറിലെ അൾസർ ഭേദമാക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൂടുതൽ കഴിച്ചാൽ വായുകോപം പോലുള്ള ദഹനപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.ക്യാബേജ് കാൻസർ പ്രതിരോധത്തിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. കാബേജിലെ ചില രാസവസ്തുക്കൾ ചിലതരം കാൻസറുകൾ, പ്രത്യേകിച്ച് ദഹനനാളം, ബ്രെസ്റ്റ്, യൂറിനറി ബ്ലാഡർ, ലിവർ തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്നത് തടയാൻ സഹായകരമാണ്. ഹൃദയാരോഗ്യം തടയാനും ക്യാബേജ് സഹായിക്കും. കാബേജിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും, ആന്തോസയാനിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു.Also read: ഏത്തക്ക ദിവസവും കഴിക്കാറുണ്ടോ? ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ക്യാബേജ് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ മലബന്ധം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കിംചി പോലുള്ള പുളിപ്പിച്ച രൂപത്തിലുള്ള കാബേജ് നല്ല ബാക്ടീരിയകളെ വർദ്ധിപ്പിച്ച് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അൾസർ ഭേദമാക്കുമെന്നും വിദഗ്ധർ പറയുന്നുണ്ട്.The post ക്യാബേജ് ചില്ലറക്കാരനല്ല; അൾസർ ഭേദമാക്കാൻ ഉത്തമം appeared first on Kairali News | Kairali News Live.