മുഖത്തെ കരിവാളിപ്പും അഴുക്കും കളയാന്‍ പാര്‍ലറില്‍ വലിയ വില കളയുന്നവരാണോ നിങ്ങള്‍. പലപ്പോഴും ജോലി തിരക്കു കാരണം മുഖസൗന്ദര്യം സംരക്ഷിക്കാന്‍ പോലും സമയം കിട്ടാത്തവരാണ് ഭൂരിഭാഗവും. എന്നാല്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന പ്രകൃതിദത്തമായ ഈ ഫേസ്പാക്കുകള്‍ ഒന്നു പരീക്ഷിക്കൂ…Also read – മോഷൻ സിക്ക്നെസ് ഉള്ളവരാണോ? എന്നാൽ ഇനി കാറിലിരുന്ന് ശോകഗാനങ്ങൾ കേൾക്കുന്നത് അവസാനിപ്പിച്ചോളൂ ; സ്ഥിതി വഷളാക്കുമെന്ന് ആരോഗ്യ വിദഗ്ധർമുള്‍ട്ടാണിമിട്ടി ഫേസ്പാക്ക്മുള്‍ട്ടാണിമിട്ടി എല്ലാവര്‍ക്കും സുപരിചിതമാണ്. ചെറിയ പൈസക്ക് തന്നെ ഔഷധശാലകളില്‍ ലഭിക്കും. ഈ മുള്‍ട്ടാണിമിട്ടി ചര്‍മ്മത്തിലെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഏറ്റവും ബെസ്റ്റാണ്. മുള്‍ട്ടാണിമിട്ടി പൊടി കുറച്ച് റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നന്നായി മികിസ് ചെയ്യുക. ശേഷം ചര്‍മ്മത്തില്‍ പുരട്ടി 10 മിനിറ്റോളം വക്കുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.മുഖക്കുരു, വെയിലുകൊണ്ടതുകൊണ്ട് ഉണ്ടാകുന്ന കരുവാളിപ്പ് എന്നിവ മാറാന്‍ ഏറെ സഹായകമാണ്.ചന്ദനപ്പൊടികൊണ്ടുള്ള ഫേസ്പാക്ക്ചന്ദനപ്പൊടി മുഖസംരക്ഷണത്തിന് ബെസ്റ്റാണ്. ചന്ദനപ്പൊടി ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും കേടുപാടുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചന്ദനപ്പൊടിയും അല്‍പം കുങ്കുമപ്പൊടിയും ചേര്‍ത്ത് പേസ്റ്റ് ആക്കുക. ശേഷം 15മിനിറ്റോളം മുഖത്ത് തേച്ചുപിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞ് കഴുകിയാല്‍ ഒരു ക്ലീന്‍അപ് ചെയ്ത എഫ്ക്ട് ലഭിക്കും. അപ്പോള്‍ വലിയ വില കൊടുത്ത് പാര്‍ലറില്‍ പോകാതെ വീട്ടില്‍ തന്നെ ഈ പാക്കുകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.The post മുഖത്ത കരിവാളിപ്പും അഴുക്കും കളയാം; വീട്ടില് പരീക്ഷിക്കം ഈ പാക്ക് appeared first on Kairali News | Kairali News Live.