വിവിധ തസ്തികകളിൽ അഭിമുഖം

Wait 5 sec.

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ തസ്തികകളിലേക്ക് സെപ്റ്റംബർ 12ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ മെക്കാനിക് ട്രെയിനി, മെക്കാനിക്, അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്സിക്യൂട്ടീവ്/ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, സീനിയർ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഇൻഷുറൻസ് മാനേജർ ഒഴിവുകളിലേക്കാണ് നിയമനം. പ്രായപരിധി 40 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് പി.എം.ജിയിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 0471 2992609, 8921916220.