ലാറ്ററൽ എൻട്രി ഡിപ്ലോമ: സ്പോട്ട് അഡ്മിഷൻ

Wait 5 sec.

2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിനായി നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് സെപ്റ്റംബർ 12ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പങ്കെടുക്കാം. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും അന്നേദിവസം കോളേജിലെത്തി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്‌സസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും (14,105 രൂപ QR കോഡ് വഴി), പി.ടി.എ ഫണ്ടും, IDF, Placement, Bus Card ഉൾപ്പെടെ പണമായി (5,000 രൂപ) സഹിതം കൃത്യ സമയത്ത് ഹാജരാകണം. രാവിലെ 9 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. വിശദവിവരങ്ങൾക്ക്: www.polyadmission.org/let.