എച്ച്.എസ്.എസ്.റ്റി ജൂനിയർ തസ്തിക: അപേക്ഷ ക്ഷണിച്ചു

Wait 5 sec.

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിലെ എച്ച്.എസ്.എസ്.റ്റി ജൂനിയർ തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം- യോഗ്യരായ ഡിപ്പാർട്ട്മെന്റൽ അദ്ധ്യാപകർ, ഹയർ സെക്കന്ററി മിനിസ്ടീരിയൽ ഉദ്യോഗസ്ഥർ, ഹയർ സെക്കന്ററി ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെ തസ്തിക മാറ്റ നിയമനം – ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങളിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിൽ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി ജൂനിയർ ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ് തസ്തികകളിലെ 29/12/2020 മുതൽ 01/06/2025 വരെയുള്ള ഒഴിവുകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ., യു.പി.എസ്.എ/എൽ.പി.എസ്.എ. മിനിസ്ടീരിയൽ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം ) & ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) എന്നിവരിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16 വൈകിട്ട് 5 വരെ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: www.hscap.kerala.gov.in, www.dhsekerala.gov.in .