സൗദിയിലേക്ക് പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

Wait 5 sec.

റിയാദ്: സൗദിയിലേക്ക് പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി സൗദി വിദേശകാര്യ മന്ത്രാലയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ തൊണ്ണൂറ് ദിവസത്തിനിടെ രണ്ടര ലക്ഷം വിസകളാണ് ഇന്ത്യയിലെ സൗദി നയതന്ത്രകാര്യാലയം അനുവദിച്ചത്.വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 30 ലക്ഷത്തോളം പേർക്ക്  സൗദി വിസ അനുവദിച്ചതായി സൗദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലായി ആകെ 29,47,550 വിസകളാണ് സൗദി അനുവദിച്ചത്.ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, ബംഗ്ലാദേശിലെ ധാക്ക, ഇന്ത്യയിലെ മുംബൈ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും എംബസികളുമാണ് ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചത്. ജക്കാര്‍ത്തയിലെ സൗദി എംബസി 2,74,612 വിസകളാണ് അനുവദിച്ചത്. ധാക്ക എംബസി 2,59,404 വിസകളും മുംബൈ കോണ്‍സുലേറ്റ് 2,50,742 വിസകളും അനുവദിച്ചു. പാകിസ്ഥാനിലെ ഇസ്‌ലാമാബാദ് എംബസി 1,63,420 വിസകളും കറാച്ചി കോണ്‍സുലേറ്റ് 1,32,193 വിസകളും കൈറോ എംബസി 1,19,000 വിസകളും അനുവദിച്ചു. പോര്‍ട്ട് ഓഫ് സ്‌പെയിന്‍ കോണ്‍സുലേറ്റ് വെറും രണ്ടും കിന്‍ഷാസ കോണ്‍സുലേറ്റ് വെറും മൂന്ന് വിസകളുമാണ് ഈ മൂന്ന് മാസത്തിനിടെ അനുവദിച്ചത്.  ഇവക്കെല്ലാം പുറമേ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഓണ്‍-അറൈവല്‍ വിസയും ഇ-വിസയും ട്രാൻസിറ്റ് വിസയിൽ 96 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാനുള്ള അനുവാദമും നൽകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.The post സൗദിയിലേക്ക് പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് appeared first on Arabian Malayali.