പതിനഞ്ചാം കേരള നിയമസഭ പതിനാലാം സമ്മേളത്തിന് നാളെ തുടക്കമാകും. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക കേസിൽ നിയസഭ പ്രക്ഷുബ്ദമാകാൻ സാധ്യത. രാഹുൽ നിയമസഭയിലേക്ക് വരരുതെന്ന് നിർദ്ദേശിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളും യുഡിഎഫും. പ്രതിഷേധം ഭയന്ന് രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. അതേസമയം രാഹുൽ എത്തിയാൽ പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് നിയമസഭാ സ്പീക്കർ എ എം ഷംസീർ വ്യക്തമാക്കി.ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മങ്കൂട്ടത്തിലെ നിയമസഭാ സമ്മേളനത്തിൽ എത്തിക്കാൻ ഷാഫി പറമ്പിലും സൈബർ ടീമും സമ്മർദ്ദം ശക്തമാക്കുമ്പോഴും മുതിർന്ന നേതാക്കളുടെ എതിർപ്പ് തുടരുന്നു. യുഡിഎഫ് ഘടകകക്ഷി നേതാക്കളും രാഹുൽ ഈ സഭാ കാലയവളവിൽ അവധിയെടുക്കണമെന്ന നിലപാടുകാരാണ്. എന്നാലും രാഹുലിനായി സൈബർ സംഘം ആക്രമണം തുടരുകയാണ്. സൈബർ ഗ്രൂപ്പിന്റെ ആക്രമത്തിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേനതാവ് വിഡി.സതീശൻ.Also Read: ‘സംസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് സാമൂഹിക ഐക്യം പ്രധാനം; രാഷ്ട്രീയ എതിരാളികൾ പോലും സഹകരിക്കുന്നു’; ഡോ. കൃഷ്ണ എല്ലയുടെ വാക്കുകൾ പങ്കുവച്ച് മന്ത്രി പി രാജീവ്എതിർപ്പുകൾ അവഗണിച്ചും രാഹുൽ മാങ്കൂട്ടത്തിൽ നിയസഭയിൽ എത്തിയാൽ ഭരണപക്ഷത്തിന്റ കടുത്ത പ്രതിഷേധം ഉണ്ടാകും. ഇത് യുഡിഎഫിനെ കൂടുതൽ പ്രതിരോധത്തിലാക്കും. പ്രതിഷേധം ഭയന്ന് രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ നൽകുന്ന സൂചന.അതേസമയം, നാളെ മുതൽ ഒക്ടോബർ 10 വരെ തുടരുന്ന നിയാസഭ സമ്മേളനത്തിൽ ആകെ 12 ദിവസമാണ് സഭ ചേരുക. ഇതിൽ 9 ദിവസവും ബില്ലുകൾ ചർച്ചചെയ്യാനാണ് സമയം വിനിയോഗിക്കുക. കേരള ഗുരുവായൂർ ദേവസ്വം ഭേദഗതി അടക്കം 17-ൽ അധികം ബില്ലുകൾ സഭയിൽ അവതരിപ്പിക്കുമെന്ന് സ്പീക്കർ എ എം.ഷംസീർ പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദൻ, പി.പി.തങ്കച്ചൻ, വാഴുർ സോമൻ എന്നിവർക്ക് അന്തിമേപചാരം അർപ്പിച്ച് നാളെ സഭ പിരിയും.The post പതിനഞ്ചാം കേരള നിയമസഭ പതിനാലാം സമ്മേളത്തിന് നാളെ തുടക്കമാകും appeared first on Kairali News | Kairali News Live.