തിരുവനന്തപുരം: അപ്പൂപ്പനെ ചെറുമകൻ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം പാലോടാണ് സംഭവം. വൈകുന്നേരം 5.15 ഓടെയായിരുന്നു സംഭവം. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണി (58)യെയാണ് ചെറുമകൻ കുത്തി കൊലപ്പെടുത്തിയത്.ചെറുമകൻ സന്ദീപിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജേന്ദ്രൻ കാണിയെ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം.