മേജര്‍ ജയ്പാല്‍ സിങ്ങിന്റെ പേരില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് ന്യൂദില്ലിയില്‍ തറക്കല്ലിട്ടു

Wait 5 sec.

സ്വാതന്ത്ര്യസമര സേനാനിയും സിപിഐഎം നേതാവുമായിരുന്ന മേജര്‍ ജയ്പാല്‍ സിങ്ങിന്റെ പേരില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് ന്യൂദില്ലിയില്‍ തറക്കല്ലിട്ടു. സിപിഐ എം മുതിര്‍ന്ന നേതാവ് ബൃന്ദ കാരാട്ടാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. നാല് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ സിപിഐ എം ദില്ലി സംസ്ഥാന കമ്മിറ്റി, അഖിലേന്ത്യാ കിസാന്‍ സഭ, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ ഓഫീസുകളാണ് പ്രവര്‍ത്തിക്കുക. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എം ബേബി മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ഹന്നന്‍ മൊള്ള, സുഭാഷിണി അലി, പുഷ്പീന്ദര്‍ സിങ് ഗ്രേവാള്‍, പിബി അംഗങ്ങളായ ബി വി രാഘവലു, എ വിജയരാഘവന്‍, അശോക് ധാവ്ളെ, എം വി ഗോവിന്ദന്‍, ശ്രീദിപ് ഭട്ടാചാര്യ തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങല്‍ പങ്കെടുത്തു.ALSO READ: തണലേകും; സുരേഷ് ഗോപി അപമാനിച്ച് വിട്ട കൊച്ചു വേലായുധന് സിപിഐ എം വീടൊരുക്കും1982ൽ വിജയവാഡയിൽ ചേർന്ന 11-ാം പാർട്ടി കോൺഗ്രസിനിടെയാണ്‌ കേന്ദ്ര കമ്മിറ്റി അംഗം മേജർ ജയ്‌പാൽ സിങ്ങിന്റെ ആകസ്‌മികനിര്യാണം. പാർട്ടി കോൺഗ്രസിന്റെ ഉദ്‌ഘാടനത്തിന്റെ തലേന്ന്‌ പ്രതിനിധികൾ എത്തുന്ന സമയത്താണ്‌ ജയ്‌പാൽ സിങ്ങിന്‌ ഹൃദയാഘാതമുണ്ടായത്‌. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോൾ ആ പോരാളി മരണത്തിന്‌ കീഴടങ്ങി.The post മേജര്‍ ജയ്പാല്‍ സിങ്ങിന്റെ പേരില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് ന്യൂദില്ലിയില്‍ തറക്കല്ലിട്ടു appeared first on Kairali News | Kairali News Live.