75-ാമത് പൂജാ ക്രിക്കറ്റ് ടൂർണമെന്റിന് നാളെ തുടക്കമാകും: ആവേശമാകാൻ സയ്യിദ് കിർമാനിയും

Wait 5 sec.

കൊച്ചി: ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റർ സയ്യദ് കിർമാനിയെ വരവേറ്റ് തൃപ്പുണിത്തുറ. 75-ാമത് പൂജാ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി തൃപ്പുണിത്തുറ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലെത്തിയ കിർമാനിയുടെ വരവ് സംഘടകർ ആഘോഷമാക്കി. പൂജ ക്രിക്കറ്റ് ടൂർണമെന്റിന് നാളെ തുടക്കം കുറിക്കും.ആദ്യമായി ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബാക്ടർ കിർമാനിയെ തൃപ്പൂണിത്തുറ വരവേറ്റത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു. ക്രിക്കറ്റിനെ നെഞ്ചേറ്റിയ പഴയ തലമുറയും ക്രിക്കറ്റിന് ആവേശമാക്കുന്ന പുതിയ തലമുറയും കിർമനിയുടെ വരവ് ആഘോഷമാക്കി.Also Read: ലോക ബോക്സിങ് ചാമ്പ്യൻ റിക്കി ഹാട്ടൺ അന്തരിച്ചുക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് കിർമാണി പൂജ ക്രിക്കറ്റ് ടൂർണമെന്റ് ഭാഗമായും ഗ്ലൗസ് അണിഞ്ഞിട്ടുണ്ട്. 1983 വേൾഡ് കപ്പ് നേടിയതിനു ശേഷം ലഭിച്ച സ്വീകരണത്തിന് സമാനമായാണ് തൃപ്പൂണിത്തുറക്കാർ തന്നെ സ്വീകരിച്ചതെന്ന് കിർമനി പറഞ്ഞു.നാളെ രാവിലെ ആരംഭിക്കുന്ന ടൂർണമെന്റിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എ ടീമും എറണാകുളം ഈസിസി ഫൗണ്ടേഷനും തമ്മിൽ ഏറ്റുമുട്ടും. 26 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 8 ടീമുകളും പങ്കെടുക്കും. 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ടൂർണമെന്റ് ഫ്ലഡ് ലൈറ്റ് പിങ്ക് ബോളിലായിരിക്കും കളിക്കുക. രണ്ടാം റൗണ്ട് മുതൽ ലീഗ് മത്സരങ്ങളായാണ് ടൂർണമെന്റ് നടക്കുക.The post 75-ാമത് പൂജാ ക്രിക്കറ്റ് ടൂർണമെന്റിന് നാളെ തുടക്കമാകും: ആവേശമാകാൻ സയ്യിദ് കിർമാനിയും appeared first on Kairali News | Kairali News Live.