രാജ്യത്ത് കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഡോ. കൃഷ്ണ എല്ലയുടെ പുതിയ സംരംഭത്തിന് അങ്കമാലിയിൽ വ്യവസായമന്ത്രി പി രാജീവ് തറക്കല്ലിട്ടിരിക്കുകയാണ്. ഈ അവസരത്തിൽ അദ്ദേഹം കേരളത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘രാജ്യമാദരിച്ച ശാസ്ത്രജ്ഞനും സംരംഭകനുമായ ഡോ. കൃഷ്ണ എല്ല തന്റെ പുതിയ സംരംഭം കേരളത്തിൽ ആരംഭിക്കുന്ന വേളയിൽ പറഞ്ഞ വാക്കുകൾ. നമ്മുടെ നാടിനെക്കുറിച്ച് മറ്റുള്ളവർക്കുള്ള അഭിപ്രായം മാറിയിരിക്കുന്നു. നിക്ഷേപം നടത്താൻ ഈ നാട്ടിലേക്ക് കടന്നുവരൂ എന്ന് എല്ലാവർക്കും ആത്മവിശ്വാസം നൽകുകയാണ് അദ്ദേഹം’ എന്നാണ് മന്ത്രി കുറിച്ചിരിക്കുന്നത്.സംസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് സാമൂഹിക ഐക്യം വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ രാഷ്ട്രീയ എതിരാളികൾ പോലും സഹകരിക്കുന്നതിനെ അദ്ദേഹം ഒരു ഉദാഹരണമായി എടുത്തുപറഞ്ഞു. ലാഭം മാത്രം ലക്ഷ്യമിടാതെ, രാജ്യത്തിന് വേണ്ടി വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തൻ്റെ ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി കോവാക്സിയം പോലുള്ള പ്രോജക്റ്റുകളിൽ സ്വന്തം പണം നിക്ഷേപിച്ചിട്ടുണ്ട്.ALSO READ: തണലേകും; സുരേഷ് ഗോപി അപമാനിച്ച് വിട്ട കൊച്ചു വേലായുധന് സിപിഐ എം വീടൊരുക്കുംഅങ്കമാലി കെഎസ്ഐഡിസി ബിസിനസ് പാർക്കിലാണ് ആർസിസി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റ് നിർമാണം ആരംഭിക്കുന്നത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപമാണ് ആർസിസി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ്. ലൈഫ് സയൻസ്, ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് വിഭാഗത്തിൽപ്പെടുന്ന ഉൽപ്പന്നങ്ങളുടെ നിർമാണത്തിനൊപ്പം കോൾഡ് സ്റ്റോറേജും സംഭരണശാലയും ആർ ആൻഡ് ഡി സൗകര്യവുമെല്ലാം ഉൾക്കൊള്ളുന്നതാണ് യൂണിറ്റ്. ഇറ്റലി, ജർമനി എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതിചെയ്ത മെഷിനറികൾക്കൊപ്പം ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങൾ, ദീർഘകാലം ഈടുനിൽക്കുന്ന ഉൽപ്പന്നങ്ങൾ നിർമിക്കാൻ സഹായകമാകും.The post ‘സംസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് സാമൂഹിക ഐക്യം പ്രധാനം; രാഷ്ട്രീയ എതിരാളികൾ പോലും സഹകരിക്കുന്നു’; ഡോ. കൃഷ്ണ എല്ലയുടെ വാക്കുകൾ പങ്കുവച്ച് മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.