അച്ചാർ എല്ലാവർക്കും ഇഷ്ടമാണ്. അല്പം അച്ചാർ ഉണ്ടെങ്കിൽ ഒരുപറ ചോറുണ്ണുന്നവരാണ് നമ്മൾ. അതിലും വെറൈറ്റി കണ്ടുപിടിക്കുന്നവരാണ് നമ്മൾ. കൈയിൽ കിട്ടുന്നത് എന്തും അച്ചാർ ആക്കുന്നവരാണ് നമ്മൾ. എന്നാൽ ഇന്ന് ചിക്കൻ വെച്ച് ഒന്നുണ്ടാക്കിയാലോ ?അവശ്യ ചേരുവകൾചിക്കൻ- 1 കിലോമുളകുപൊടി- 2 ടേബിൾസ്പൂൺമഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺഉപ്പ്- ആവശ്യത്തിന്നല്ലെണ്ണ- 1.5 കപ്പ്ഇഞ്ചി- 3 ടേബിൾസ്പൂൺവെളുത്തുള്ളി-3ടേബിൾസ്പൂൺകറിവേപ്പില- 3 തണ്ട്ഗരംമസാല- 1 ടീസ്പൂൺകാശ്മീരിമുളകുപൊടി- 2 ടേബിൾസ്പൂൺകുരുമുളകുപൊടി- 2 ടീസ്പൂൺകായം- 1 ടീസ്പൂൺഉലുവ- 1 ടീസ്പൂൺവിനാഗിരി- 1 കപ്പ്നാരങ്ങ നീര് – ആവശ്യത്തിന്ALSO READ: കടയിൽ കിട്ടുന്ന ഗോളി ബജി തയ്യാറാക്കുന്നത് ഇങ്ങനെയാണ്തയ്യാറാക്കുന്ന വിധംഎല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ നന്നായി കഴുകി എടുക്കുക. അതിലേയ്ക്ക് ഉപ്പ്, കാശ്മീരിമുളകുപൊടി, നാരങ്ങ നീര് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യാൻ മാറ്റി വയ്ക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നല്ലെണ്ണ ഒഴിച്ചു തിളപ്പിക്കാം. എണ്ണ ചൂടായതിനു ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ ചേർത്തു ഗോൾഡൻ നിറം ആകുന്നത് വരെ വറുക്കാം. ഇത് എണ്ണ കളയാൻ മാറ്റി വയ്ക്കാം. ചിക്കൻ വറുത്ത അതേ എണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്തു വറുക്കാം. വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഉപ്പ്, കായപ്പൊടി എന്നിവ ചേർത്തിളക്കി വേവിക്കാം. ഇതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം. അവസാനം കുറച്ച് വിനാഗിരി കൂടി ഒഴിവാക്കാം. വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്ക് ഇതു മാറ്റി സൂക്ഷിക്കാം.The post ഒരു പറ ചോറുണ്ണാൻ ഇതാ ചിക്കൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കാം appeared first on Kairali News | Kairali News Live.