സൗദിയിൽ മലപ്പുറം സ്വദേശിയാായ യുവാവ് മരിച്ചു

Wait 5 sec.

റിയാദ്: മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ മരിച്ചു. താനൂർ പനങ്ങാട്ടൂർ സ്വദേശി മുഹമ്മദ്‌ ഫിറോസാണ് (37) മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു,ഇന്ന് രാവിലെ അഞ്ച് മണിയോടെ താമസിക്കുന്ന മുറിക്കു പുറത്തായി മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരാഴ്ച മുമ്പ് രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഫിറോസ് കുഴഞ്ഞു വീണു ചികിത്സ തേടിയിരുന്നതായി .റിപ്പോർട്ടുകൾ പറയുന്നു.പരേതരായ മുഹമ്മദ് അലി, ബീവിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ.ഭാര്യ: അനീഷ, മകൾ: ഫൈസ ഫാത്തിമ. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്‌ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നൗഫൽ താനൂർ, ഫൈസൽ എടയൂർ, ജുനൈദ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.The post സൗദിയിൽ മലപ്പുറം സ്വദേശിയാായ യുവാവ് മരിച്ചു appeared first on Arabian Malayali.