ഡോൺ ക്വിക്സോട്ടിൻ്റെ “നന്മയിൽ ജോൺ ക്വിഹോത്തെ” എന്ന നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചു. മിഗ്വെൽ ഡി സെർവാന്റെസാണ് വിശ്വപ്രസിദ്ധ സ്പാനിഷ് നോവലായ ഡോൺ ക്വിഹോത്തെ (The ingenious gentleman Don Quixote la Mancha) അഥവാ Don Quixote രചിച്ചത്. തമ്പ് തിയേറ്റർ അക്കാദമി ഫോർ മീഡിയ ആൻ്റ് പെർഫോർമെൻസ്, അത്ലറ്റ് സ്പോട്ടീവ് തിയേറ്റർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു നാടക അവതരണം.ചരിത്രം, മനഃശാസ്ത്രം സമകാലീന രാഷ്ട്രീയം, സാമൂഹികം തുടങ്ങി വിവിധ വിഷയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നതാണ് നന്മയിൽ ജോൺ ക്വിഹോത്തെ എന്ന നാടകം.. ലോകപ്രശസ്ത സ്പാനിഷ് എഴുത്തുകാരൻ സർവാൻ്റെസിൻ്റെ നോവലായ “ഡോൺ ക്വിക്സോട്ട്” ൻ്റെ മലയാളത്തിലുള്ള നാടക രൂപീകര ണമാണിത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ അവതരിപ്പിച്ച നാടകം ആസ്വദിക്കാനും നിരവധിപേരാനെത്തിയത്.Also Read: അമ്മമാരുടെ ചിത്ര പ്രദർശനം കാണാനെത്തി വയോജന കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് സോമപ്രസാദ്പ്രശസ്ത സംവിധാകയൻ അലിയാർ അലിയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചരിത്രാവബോധമുള്ള ജോൺ ക്വിഹോത്തെ എന്ന കഥാപാത്രം എത്തിച്ചേരുന്ന ഏകാന്തവും ദുരന്തപൂർണവുമായ ജീവിതത്തിന്റെ ഭാവപ്പകർച്ചയാണ് നാടകത്തിന്റെ കാതൽ.The post ‘നന്മയിൽ ജോൺ ക്വിഹോത്തെ’: നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചു appeared first on Kairali News | Kairali News Live.