ഇന്ത്യയുടെ ബോളിങ് ‘ആക്രമണത്തിനു’ മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പിടഞ്ഞ് വീണു പാകിസ്ഥാൻ. ഷഹീന്‍ അഫ്രീദിയുടെയും സാഹിബ്സാദ ഫര്‍ഹാന്റെയും ബാറ്റിംഗ് മികവിൽ 127 റൺസ് നേടി പാകിസ്ഥാന്‍. അവസാന ഓവറുകളിൽ ഷഹീന്‍ അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഈ സ്കോറിലേക്ക് പാകിസ്ഥാനെ എത്തിച്ചത്. ഇതോടെ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റൺസ് വിജയ ലക്ഷ്യം.ALSO READ: ലോക ബോക്സിങ് ചാമ്പ്യൻ റിക്കി ഹാട്ടൺ അന്തരിച്ചുആദ്യ ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യ സയിം അയൂബിനെ പുറത്താക്കി. രണ്ടാം ഓവറിൽ ജസ്പ്രീത് ബുംറ മൊഹമ്മദ് ഹാരിസിനെയും മടക്കിയയച്ചു. തുടർന്ന്, സാഹിബ്സാദ ഫർഹാനും ഫകർ സമാനും ചേർന്ന് 39 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. പവർപ്ലേയ്ക്ക് ശേഷം പന്തെറിയാനെത്തിയ അക്സർ പട്ടേൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സാഹിബ്സാദ ഫർഹാനെ (40 റൺസ്) കുൽദീപ് യാദവ് പുറത്താക്കിയപ്പോൾ പാകിസ്ഥാൻ 83/7 എന്ന നിലയിലായിരുന്നു. അവസാന ഓവറുകളിൽ ഷഹീൻ അഫ്രീദി 16 പന്തിൽ 4 സിക്സറുകൾ ഉൾപ്പെടെ 33 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും, അക്സർ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റുകളും നേടി.The post പവറാകാതെ പാകിസ്ഥാൻ; ഇന്ത്യക്ക് വിജയലക്ഷ്യം 128 appeared first on Kairali News | Kairali News Live.