ജയ്പുര്‍ | രാജസ്ഥാനിലെ ദൗസ ജില്ലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 90 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.156 വിദ്യാര്‍ഥികളാണ് ഉച്ചഭക്ഷണമായ ചപ്പാത്തിയും കറിയും കഴിച്ചത്. ഇവരില്‍ 90 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാവരും അപകടനില തരണം ചെയ്തതായാണ് വിവരം.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.